2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം: സോണിയാ ഗാന്ധി
Image
ന്യൂഡല്‍ഹി: ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് ദേശീയ ഉപദേശക സമിതി അധ്യക്ഷ സോണിയാ ഗാന്ധി. വയനാട്ടിലേത് അടക്കം പുതുതായി നിര്‍മ്മിച്ച 31 നവോദയ വിദ്യാലയങ്ങളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം വിജ്ഞാന്‍ ഭവനിലെ ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി
നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. വിദ്യാസത്തിനുള്ള അവകാശം ചിലര്‍ക്കുമാത്രമായി പരിമിതപ്പെടരുത്. മികച്ച നിലവാരമാണ് നവോദയ സ്‌കൂളുകള്‍ പുലര്‍ത്തുന്നത്. ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളും ഇതേ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. ഗ്രാമീണ മേഖലയിലെ സ്‌കൂളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം വേണ്ടത്ര അധ്യാപകരില്ലാത്തതാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് തടയിട്ടേപറ്റൂ. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ