2012, മേയ് 8, ചൊവ്വാഴ്ച


രമേശ് ചെന്നിത്തല നയിക്കുന്ന സ്‌നേഹ സന്ദേശയാത്രയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Posted by : Staff Reporter on : 2012-05-08
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല ജില്ലയില്‍ നടത്തുന്ന സ്‌നേഹസന്ദേശ യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന സ്‌നേഹസന്ദേശ യാത്ര 10 മുതല്‍ 14 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങളില്‍ സ്‌നേഹം ഊട്ടിയുറപ്പിക്ക എന്ന ലക്ഷ്യത്തോടെയാണ് സ്‌നേഹസന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. 10 ന് വൈകിട്ട് മൂന്നു മണിക്ക് ഹൊസങ്കടിയില്‍ രമേശ് ചെന്നിത്തലയ്ക്ക് പതാക നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് സമാപനം. 11 ന് രാവിലെ ഉപ്പള ടൗണില്‍ നിന്നും ആരംഭിക്കുന്ന ജാഥക്ക് 11.30 ന് കുമ്പളയിലും, വൈകിട്ട് 6.30 ന് കാസര്‍കോട്ടും സ്വീകരണം നല്‍കും.

12 ന് മേല്‍പറമ്പ്, ഉദുമ, പള്ളിക്കര എന്നിവിടങ്ങളിലും, 13 ന് ചാമുണ്ഡികുന്ന് ജംഗ്ഷന്‍, കാഞ്ഞങ്ങാട്, നീലേശ്വരം, 14 ന് ചെറുവത്തൂര്‍, കാലിക്കടവ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും ജാഥക്ക് സ്വീകരണം നല്‍കും. 14 ന് തൃക്കരിപ്പൂരില്‍ വൈകിട്ട് 6.30 ന് ജാഥയുടെ സമാപനം കേന്ദ്ര പ്രവാസ കാര്യവകുപ്പ് മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ