ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കുട്ടികളുള്ള എല്‍.പി, യു.പി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കി. ഇതനുസരിച്ച് എല്‍.പിയില്‍ 1322 ഹെഡ്മാസ്റ്റര്‍മാരും യു.പിയില്‍ 1355 ഹെഡ്മാസ്റ്റര്‍മാരും അധ്യാപന ചുമതലയില്‍ നിന്നൊഴിവാകും. ഈ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഇനി സ്‌കൂളിന്റെ ഭരണച്ചുമതലയേ ഉണ്ടാകൂ. ഇതുമൂലമുണ്ടാകുന്ന ഒഴിവുകളിലേക്ക് പകരം അധ്യാപകരെയും നിയമിക്കാം. ഈ വര്‍ഷം ബാക്കിയുള്ള സമയത്തേക്ക് ദിവസവേതനത്തിനാണ് അധ്യാപകരെ നിയമിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ 28-നാണ് ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. 150 കുട്ടികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളിലെയും 100 കുട്ടികളില്‍ കൂടുതലുള്ള യു.പി സ്‌കൂളിലെയും ഹെഡ്മാസ്റ്റര്‍മാരെയാണ് അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കിയത്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ