2012, ജനുവരി 5, വ്യാഴാഴ്‌ച

സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്
യോഗ്യത നേടുന്ന കുട്ടികളുടേയും ടീം മാനേജര്‍മാരുടേയും ശ്രദ്ധക്ക്.

സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫോട്ടോ സോഫ്റ്റ് വെയറില്‍ നിര്‍ബന്ധമായതിനാല്‍ എല്ലാ കുട്ടികളുടേയും ‍ഡിജിറ്റല്‍ ഫോട്ടോ 10/01/2012 ന് ചെര്‍ക്കള സ്കൂളില്‍ വെച്ച് നടക്കുന്ന സ്കൂള്‍ ടീം മാനേജര്‍മാരുടെ യോഗത്തില്‍ എത്തിക്കണം. ഫോട്ടോ 200 KB യിലധികമാകാതെ , 600X600 സൈസില്‍ Jpg ആയിരിക്കണം. കുട്ടിയെ തിരിച്ചറിയുന്നതിന് ഫോട്ടോയുടെ file name , school code_Admission Number എന്നായിരിക്കും ( ഉദ. 11024 എന്ന കോഡുള്ള സ്കൂളിലെ 5544 അഡ്മിഷന്‍ നമ്പരുള്ള കുട്ടിയുടെ ഫോട്ടോ 11024_5544 എന്ന ഫയല്‍ നാമത്തിലായിരിക്കണം). ഒരു സ്കൂളിലെ കുട്ടികളുടെ ഫോട്ടോ ഒരു CD യിലാക്കി നല്‍കാം. ഫോട്ടോയോടോപ്പം സ്കൂള്‍ കോഡ്, കുട്ടികളുടെ പേര്‌, ക്ലാസ്സ് , പങ്കെടുക്കന്ന മത്സരയിനം, മത്സരയിനത്തിന്റെ കോഡ് എന്നിവയുള്‍പ്പെടുന്നലിസ്റ്റ്(Digital/Hardcopy)ഉണ്ടായിരിക്കണം.

സോഫ്റ്റ് വെയറില്‍ ഫോട്ടോ അപ് ലോഡ‍് ചെയ്തെന്ന് മത്സരാര്‍ത്ഥികള്‍ ഉറപ്പ് വരുത്തണം.


                                                                  ജോസ് മാത്യു
കണ്‍വീനര്‍
പ്രോഗ്രാം കമ്മറ്റി

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ