2014, ഡിസംബർ 13, ശനിയാഴ്‌ച

ജി.എസ്.ടി.യു. ഉപജില്ലാ സമ്മേളനം

കാസര്‍കോട്: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ജി.എസ്.ടി.യു.) ഉപജില്ലാ സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.ചാക്കോ അധ്യക്ഷനായിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.സീതാരാമ, ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവ് ടി.ഒ.രാധാകൃഷ്ണന്‍, സെന്‍സസ് അംഗീകാരം നേടിയ ജയദേവന്‍ എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ബി.എ.ഇസ്മായില്‍, എം.പുരുഷോത്തമന്‍, കെ.കെ.സുഹറ, ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു. പി.എസ്.സന്തോഷ് സ്വാഗതവും ടി.കെ.ശ്രീധരന്‍ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ സെമിനാര്‍ കെ.സരോജിനി ഉദ്ഘാടനം ചെയ്തു. എം.കെ.ചന്ദ്രശേഖരന്‍ മോഡറേറ്റാറായി. കെ.അനില്‍കുമാര്‍, പി.ടി.ബെന്നി എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം എ.ജെ.പ്രദീപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരന്‍ നായര്‍, കെ.രാജീവന്‍, പി.രാജേഷ്‌കുമാര്‍, വി.ആര്‍.അനില്‍കുമാര്‍, എ.സുനില്‍കുമാര്‍, മെഹിന ബീവി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.കെ.ശ്രീധരന്‍ (പ്രസി.), പി.എസ്.സന്തോഷ്‌കുമാര്‍ (സെക്ര.), വി.ആര്‍.അനില്‍കുമാര്‍ (ഖജാ.).






0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ