2014, ഡിസംബർ 16, ചൊവ്വാഴ്ച

NEWS

വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. യാത്ര സൗജന്യമാക്കും : ഗതാഗതമന്ത്രി
സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളിലേയ്ക്കായിരിക്കും പാസ് അനുവദിക്കുന്നത്. 10 രൂപ നല്‍കിയാല്‍ ഒരു അക്കാദമിക് വര്‍ഷത്തേക്കുളള യാത്രാകാര്‍ഡ് ലഭിക്കും. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കണ്‍സഷന്‍ ടിക്കറ്റ് വഴി ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാനുളള തീരുമാനം വിദ്യാര്‍ത്ഥി സമൂഹത്തോടുളള സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി യുടെയും പ്രതിബദ്ധതയാണെന്ന് മന്ത്രി പറഞ്ഞു.
ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് 2014-15 അദ്ധ്യയന വര്‍ഷത്തെ സി.എച്ച്.മുഹമ്മദ്‌കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന്(പുതിയത്) അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20-വരെ നീട്ടിയതായി ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ അറിയിച്ചു. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കിയശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറില്‍ വിളിക്കണം.
ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ്
ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ് തുകയ്ക്ക് അര്‍ഹത നേടിയ ഫ്രഷ്, റിന്യൂവല്‍ വിഭാഗം കുട്ടികളുടെ ലിസ്റ്റ്www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പ്രകാരം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് 2014-15 ലെ തുക വിതരണം ചെയ്യുന്നത്. എല്ലാ കുട്ടികളും, രക്ഷകര്‍ത്താക്കളും, ബന്ധപ്പെട്ട സ്‌കൂളധികാരികളും ലിസ്റ്റ് പരിശോധിച്ച്, തെറ്റായ ബാങ്ക് വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളപക്ഷം ശരിയായ വിവരങ്ങള്‍ ഹാജരാക്കി സ്‌കൂളധികാരി മുഖേന ക്രമീകരിക്കണം.
പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപ
സര്‍ക്കാര്‍, എയിഡഡ് മേഖലകളിലെ പ്രൈമറി തലത്തില്‍ ഒന്നുമുതല്‍ നാലുവരെ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, കുട, ഷൂസ് എന്നിവ വാങ്ങുന്നതിന് 2000 രൂപ ക്രമത്തില്‍ വിതരണം ചെയ്യുന്ന നൂതന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 28-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പട്ടികജാതി പിന്നാക്കക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ