2011, ജനുവരി 3, തിങ്കളാഴ്‌ച


നിയമനത്തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം -ചെന്നിത്തല
Posted on: 04 Jan 2011


കാസര്‍കോട്: പി.എസ്.സി. യുടെ വിശ്വാസ്യതതകര്‍ത്ത നിയമനത്തട്ടിപ്പ് സംബന്ധിച്ച് സമയബന്ധിതമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാസര്‍കോട് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) സിവില്‍ സര്‍വീസ് വിദ്യാഭ്യാസമോചനയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമനത്തട്ടിപ്പില്‍ രണ്ട് മന്ത്രിമാരുടെ ഓഫീസിന് ബന്ധമുണ്ട്. റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ നോക്കുകുത്തിയാണ്. ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന സെക്രട്ടറിയാണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ ഭരണകക്ഷിക്കാരെ സംരക്ഷിക്കാനുള്ള നടപടിമാത്രമാണ് ഉണ്ടാകുക. യഥാര്‍ഥവസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ശമ്പള പരിഷ്‌കരണം നടപ്പാക്കുകമാത്രമാണ് നാലരവര്‍ഷമായി എല്‍.ഡി.എഫ്. ചെയ്തത്. യു.ഡി.എഫ്. 300 രൂപ ഇടക്കാലാശ്വാസം നല്‍കിയിരുന്നു. എല്‍.ഡി.എഫ്. ഇതുവരെ ഒന്നുംനല്‍കിയില്ല. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും ശമ്പളപരിഷ്‌കരണം നേരത്തെ നടപ്പാക്കാമായിരുന്നു. ഒന്നുംചെയ്തില്ല. യു.ഡി.എഫ്. അധികാരത്തിലേറിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രനിരക്കില്‍ ശമ്പളംനല്‍കാനുള്ള നടപടിയെടുക്കുമന്നെും രമേശ് ചെന്നിത്തല പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ