2011, ജനുവരി 30, ഞായറാഴ്‌ച


അധ്യാപകര്‍ ആര്‍.ഡി.ഒ. ഓഫീസ് മാര്‍ച്ച് നടത്തി
kptc ആര്‍.ഡി.ഒ.ഓഫീസ്‌ മാര്‍ച്ച്‌
മാര്‍ച്ച്‌ ശ്രീ സി കെ  ശ്രീധരന്‍ ഉദ്ഘാടനം  ചെയ്യുന്നു  


കാഞ്ഞങ്ങാട്: ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട് സംയുക്ത അധ്യാപക സംഘടനയായ കെ.പി.ടി.സി. യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ആര്‍.ഡി.ഒ. ഓഫീസ് മാര്‍ച്ച് നടത്തി. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അഡ്വ. സി.കെ.ശ്രീധരന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പി.എം.സദാനന്ദന്‍ അധ്യക്ഷനായി. എം.അസൈനാര്‍, എം.കുഞ്ഞികൃഷ്ണന്‍, കെ.വേലായുധന്‍, സി.അശോക് കുമാര്‍, കെ.ഒ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

2011, ജനുവരി 29, ശനിയാഴ്‌ച

KPTC RDO OFFICE MARCH, 29-01-2011







 ശമ്പള കമ്മീഷേന്‍ അധ്യാപകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചു  കെ പി ടി  സി യുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്  ആര്‍ ഡി ഓ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌  ശ്രീ സി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു 

2011, ജനുവരി 28, വെള്ളിയാഴ്‌ച

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട്: അധ്യാപകര്‍ സമരത്തിലേക്ക്



കാഞ്ഞങ്ങാട്:ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് കേരളപ്രദേശ് ടീച്ചേഴ്‌സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ സമരത്തിനിറങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ശനിയാഴ്ചത്തെ ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കും. തുടര്‍ന്ന് ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു, എ.എച്ച്.എസ്.ടി.എ, എന്‍.വി.എല്‍.എ എന്നീ അധ്യാപക സംഘടനകള്‍ കൈകോര്‍ത്ത് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും .രാവിലെ 9.30 ന് തുടങ്ങുന്ന മാര്‍ച്ച് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരെ തരംതാഴ്ത്തി അപമാനിക്കുന്ന ശുപാര്‍ശകളാണ് ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്ക് കേന്ദ്രനിരക്കില്‍ ശമ്പളപരിഷ്‌കരണമെന്ന ആവശ്യത്തെ തള്ളിക്കളയുകയാണ് ചെയ്തത്. പുതിയ റിപ്പോര്‍ട്ട് നടപ്പാക്കി കഴിഞ്ഞാല്‍ കേന്ദ്ര-സംസ്ഥാന മേഖലയിലെ അധ്യാപകരില്‍ 9,000 രൂപയുടെ വ്യത്യാസമുണ്ടാകും. സംസ്ഥാനത്തെ മറ്റ് വകുപ്പുകളില്‍ അധ്യാപകരുടെ സമാനശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് ശുപാര്‍ശ ചെയ്യുകയുമാണ് കമ്മീഷന്‍ ചെയ്തത്-നേതാക്കള്‍ ചൂണ്ടിക്കാട്ടി. ടി.എം.സദാനന്ദന്‍, എന്‍.അജയകുമാര്‍, പി.കെ.ചന്ദ്രശേഖരന്‍, പി.ശശി, കേശവന്‍ നമ്പൂതിരി, എ.വി.ഗിരീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ക്ലെസ്റ്റെര്‍ പരിശീലനം ബഹിഷ്കരിക്കും
ജനുവരി 29 നു നടക്കുന്ന ക്ലെസ്റ്റെര്‍ ബഹിഷ്കരിക്കാന്‍ ജി എസ് ടി യു തീരുമാനിച്ചു .ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അധ്യാപകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പരിശീലനം ബഹിഷ്കരിക്കുന്നത് .ജി എസ് ടി യു ,കെ പി എസ് ടി യു ,എ എച് എസ് ടി എ എന്നീ സംഘടനകള്‍ സംയുക്തമായാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് .



2011, ജനുവരി 27, വ്യാഴാഴ്‌ച

സെന്‍സസ്‌ പരിശീലനം ഫെബ്രുവരി മൂന്നിലേക്ക്‌ മാറ്റി



കാസര്‍കോട്‌: സെന്‍സസ്‌ ജോലിയില്‍ ഏര്‍പ്പെടുന്ന ഉദേ്യാഗസ്ഥര്‍ക്ക്‌ ജനുവരി 29 ന്‌ നടത്താനിരുന്ന പരിശീലന പരിപാടി ഫെബ്രുവരി മൂന്നാം തീയ്യതിയിലേക്ക്‌ മാറ്റിവെച്ചതായി കാസര്‍കോട്‌ തഹസില്‍ദാര്‍ അറിയിച്ചു. അദ്ധ്യാപകര്‍ക്ക്‌ 29 ന്‌ വിദ്യാഭ്യാസ വകുപ്പിന്റെ പരിശീലനത്തെ തുടര്‍ന്നാണ്‌ മാറ്റം.
  

2011, ജനുവരി 25, ചൊവ്വാഴ്ച

MEMORANDUM SUBMITTED BY GSTU TO THE GOVT. AGAINST PAY REVISION RECOMMENDATIONS

GSTU 20 th KASARAGOD DISTRICT CONFERENCE




വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം നടപ്പാക്കണം-
ജി എസ് ടി യു 
                                                                     

തൃക്കരിപ്പൂര്‍:വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം നടപ്പാക്കി അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ ഏകീകൃത സിലബസ് നടപ്പാക്കണമെന്ന് തൃക്കരിപ്പൂരില്‍ സമാപിച്ച ജി.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാലരവര്‍ഷത്തെ ഇടത് ഭരണത്തില്‍ വിദ്യാഭ്യാസ മേഖലയെ അടിമുടി രാഷ്ട്രീയവത്കരണം നടത്തി പാഠപുസ്തകങ്ങളെയും പരിക്ഷയേയും നോക്കുകുത്തികളാക്കിയെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഭാരവാഹികള്‍: തൃക്കരിപ്പൂര്‍ ജി.എസ്.ടി.യു ജില്ലാ ഭാരവാഹികള്‍: ടി.എം.സദാനന്ദന്‍ (പ്രസി.), വി.എം.ശാഹുല്‍ഹമീദ്, കെ.അനില്‍ കുമാര്‍, എം.ഭവാനി (വൈ.പ്രസി.), കുഞ്ഞിക്കണ്ണന്‍ കരിച്ചേരി (സെക്ര.), എ.സുനില്‍കുമാര്‍, കെ.ഐ.തോമസ്, എം.തമ്പാന്‍ നായര്‍, ഒ.രജിത (ജോ.സെക്ര.), വി.ജെ.ആന്‍ഡ്രൂസ് (ട്രഷ.).


2011, ജനുവരി 24, തിങ്കളാഴ്‌ച


സാമ്പത്തിക മേഖലയിലുള്ള വളര്‍ച്ച വിദ്യാഭ്യാസ രംഗത്ത് നേടാന്‍ കഴിഞ്ഞില്ല -മുല്ലപ്പള്ളി
Posted on: 24 Jan 2011



തൃക്കരിപ്പൂര്‍:രാജ്യത്തിന്റെ ആസൂത്രണത്തില്‍ പൂര്‍ണമായി വിജയിക്കാന്‍ കഴിയാത്തത് വിദ്യാഭ്യാസ മേഖലയില്‍ മാത്രമാണ് -കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജി.എസ്.ടി.യു ജില്ലാസമ്മേളനം തൃക്കരിപ്പൂര്‍ വി.പി.പി സ്മാരക ജി.വി.എച്ച്.എസ്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ തള്ളിക്കളഞ്ഞ് കേന്ദ്രനിരക്കിലുള്ള ശമ്പളം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കും. ജീവനക്കാരുടെ റിട്ടയര്‍മെന്റ് പ്രായം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പു അധ്യക്ഷനായി. എ.ജി.സി.ബഷീര്‍, കെ.വി.ഗംഗാധരന്‍, അഡ്വ. കെ.കെ.രാജേന്ദ്രന്‍, കരിമ്പില്‍ കൃഷ്ണന്‍, പി.കെ.ഫൈസല്‍, ഒ.എം.രാജന്‍, കെ.ശ്രീധരന്‍, പി.കുഞ്ഞിക്കണ്ണന്‍, കെ.യു.പ്രേമലത, സി.രവി, എം.രജീഷ്ബാബു, ടി.കെ.എവുജിന്‍, പി.വി.രമേശന്‍, പി.കെ.രഘുനാഥ്, ജി.കെ.ഗിരീഷ്, പ്രഭാകരന്‍ കരിച്ചേരി, രാഘവന്‍ കുളങ്ങര, എ.വി.രാജഗോപാലന്‍, എ.സി.അത്താവുള്ള എന്നിവര്‍ പ്രസംഗിച്ചു. വി.കൃഷ്ണന്‍ സ്വാഗതവും കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് അധ്യാപക പ്രകടനം നടന്നു. വിദ്യാഭ്യാസ സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. വി.എം.ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പൂര്‍വകാല അധ്യാപകരായ പി.ടി.ബാലകൃഷ്ണന്‍, പി.പി.ദാമോദരന്‍, കെ.വി.രാഘവന്‍, പത്മനാഭന്‍ പലേരി, ടി.വി.ബാലന്‍, കെ.വേണുഗോപാലന്‍, പി.നാരായണന്‍ അടിയോടി എന്നിവരെ ആദരിച്ചു. പി.വി.ഭാസ്‌കരന്‍, എന്‍.നാരായണന്‍ നമ്പൂതിരി, എ.ജെ.പ്രദീപ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സാംസ്‌കാരിക സായാഹ്നത്തില്‍ 'സാംസ്‌കാരിക കേരളത്തിന് മുഖം നഷ്ടപ്പെടുന്നോ' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ടി.കെ.എവുജിന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ബ്രിജേഷ്‌കുമാര്‍ വിഷയം അവതരിപ്പിച്ചു. കെ.വി.രാഘവന്‍, മോഡറേറ്ററായിരുന്നു. സി.പ്രദീപ്, ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു. അമര്‍നാഥ് കെ.ചന്തേര സ്വാഗതവും ടി.ധനഞ്ജയന്‍ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ.ശശി ഉദ്ഘാടനം ചെയ്തു. വി.കൃഷ്ണന്‍ അധ്യക്ഷനായി. ടി.എം.സദാനന്ദന്‍, സി.കെ.വസന്തകുമാര്‍, കെ.സരോജനി, എ.കെ.രമ, ബെറ്റിഎബ്രഹാം, എം.രാഘവന്‍, എ.വി.ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. സമാപന സമ്മേളനം തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.പത്മജ ഉദ്ഘാടനം ചെയ്തു. എന്‍.അജയകുമാര്‍ അധ്യക്ഷനായി. എ.പി.ഫല്‍ഗുനന്‍, പി.വി.കണ്ണന്‍ മാസ്റ്റര്‍, വി.എം.ശ്രീധരന്‍, കെ.വി.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.ജെ.ആന്‍ഡ്രൂസ് സ്വാഗതവും ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

2011, ജനുവരി 22, ശനിയാഴ്‌ച













ജി  എസ്  ടി  യു   ജില്ലാ  സമ്മേളനത്തോട്   അനുബന്ധിച്ച് പൂര്‍വ  കാല അധ്യാപക   നേതാക്കളെ  ആദരിക്കുന്നു . ശ്രീ   കെ  വേലായുധന്‍   ഉദ്ഘാടനം  ചെയ്യുന്നു