2011, ജനുവരി 3, തിങ്കളാഴ്‌ച


ശമ്പളക്കമ്മീഷന്‍ അധ്യാപകരെ അവഗണിച്ചു - ജി.എസ്.ടി.യു.
Posted on: 03 Jan 2011


കാസര്‍കോട്: കേന്ദ്രനിരക്ക്, മറ്റു കേന്ദ്ര ആനുകൂല്യങ്ങള്‍, 2008ന്റെ മുന്‍കാല പ്രാബല്യം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ തുടങ്ങിയവ നിഷേധിക്കുന്നതും അധ്യാപകരെ വിവിധ തട്ടുകളിലാക്കി ചേരിതിരിവ് സൃഷ്ടിക്കുന്നതുമായ റിപ്പോര്‍ട്ടാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍േറതെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങളുടെ ഏഴയലത്തുപോലുമെത്താത്ത ശുപാര്‍ശകളാണ് കമ്മീഷന്‍േറതെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എവ്ജിന്‍, കെ.വേലായുധന്‍, എ.വി.ചന്ദ്രന്‍, അജയകുമാര്‍ എന്‍., വി.ജെ.ആന്‍ഡ്രൂസ്, യൂസഫ് കെ., എ.ജെ.പ്രദീപ് ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ