2011, ജനുവരി 3, തിങ്കളാഴ്‌ച


സിവില്‍ സര്‍വ്വീസ് വിദ്യാഭ്യാസ മോചനയാത്രയ്ക്ക് ഉജ്ജ്വല തുടക്കംKSD general SETO 2 സെറ്റോ: വിദ്യാഭ്യാസ മോചനയാത്രക്ക്‌ ഉജ്വലതുടക്കം


സിവില്‍ സര്‍വീസ് വിദ്യാഭ്യാസ മോചനയാത്ര തുടങ്ങി

Posted on: 04 Jan 2011


കാസര്‍കോട്: കേന്ദ്രനിരക്കില്‍ ശമ്പളം നല്‍കുക, ഇടക്കാലാശ്വാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) സിവില്‍ സര്‍വീസ് വിദ്യാഭ്യാസമോചനയാത്ര കാസര്‍കോട്ട് തുടങ്ങി. ക്യാപ്റ്റന്‍ സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന് പതാകകൈമാറി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിച്ചു.

ഡി.സി.സി. പ്രസിഡന്റ് കെ.വെളുത്തമ്പു അധ്യക്ഷനായി. കെ.സി.വേണുഗോപാല്‍ എം.പി., കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അഡ്വ. സി.കെ.ശ്രീധരന്‍, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.എ.അഷറഫലി, ജനറല്‍ സെക്രട്ടറി കെ.നീലകണ്ഠന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജോമോന്‍ ജോസ്, യാത്രയുടെ മാനേജര്‍ ടി.വിനയദാസ്, പാദൂര്‍ കുഞ്ഞാമു, ആനാട് ഷഹീദ്, പി.ഹരിഗോവിന്ദന്‍, എന്‍.എല്‍.ശിവകുമാര്‍, സമദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.വി.രമേശന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയുംപറഞ്ഞു.

യാത്ര ജനവരി 28ന് തിരുവനന്തപുരത്ത് സമാപിക്കും. ചൊവ്വാഴ്ച 10 മണിക്ക് പയ്യന്നൂര്‍, വൈകിട്ട് അഞ്ചിന് കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഉണ്ടാകും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ