വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം നടപ്പാക്കണം-
ജി എസ് ടി യു
ജി എസ് ടി യു
തൃക്കരിപ്പൂര്‍:വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം നടപ്പാക്കി അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ ഏകീകൃത സിലബസ് നടപ്പാക്കണമെന്ന് തൃക്കരിപ്പൂരില്‍ സമാപിച്ച ജി.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാലരവര്‍ഷത്തെ ഇടത് ഭരണത്തില്‍ വിദ്യാഭ്യാസ മേഖലയെ അടിമുടി രാഷ്ട്രീയവത്കരണം നടത്തി പാഠപുസ്തകങ്ങളെയും പരിക്ഷയേയും നോക്കുകുത്തികളാക്കിയെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഭാരവാഹികള്‍: തൃക്കരിപ്പൂര്‍ ജി.എസ്.ടി.യു ജില്ലാ ഭാരവാഹികള്‍: ടി.എം.സദാനന്ദന്‍ (പ്രസി.), വി.എം.ശാഹുല്‍ഹമീദ്, കെ.അനില്‍ കുമാര്‍, എം.ഭവാനി (വൈ.പ്രസി.), കുഞ്ഞിക്കണ്ണന്‍ കരിച്ചേരി (സെക്ര.), എ.സുനില്‍കുമാര്‍, കെ.ഐ.തോമസ്, എം.തമ്പാന്‍ നായര്‍, ഒ.രജിത (ജോ.സെക്ര.), വി.ജെ.ആന്‍ഡ്രൂസ് (ട്രഷ.).
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ