2011, ജനുവരി 1, ശനിയാഴ്‌ച

CIVIL SERVICE VIDYABHYASA MOCHANAYATHRA

Imageസംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു -സെറ്റോ


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ശമ്പള പരിഷ്‌കരണത്തില്‍ ഉള്‍പ്പെട്ട പല ആനുകൂല്യങ്ങളും കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്.

സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും ഉദ്യോഗസ്ഥവിരുദ്ധ റിപ്പോര്‍ട്ട് ആണെന്നും സെറ്റോ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സെറ്റോ സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ്, വിദ്യാഭ്യാസ മോചന യാത്ര തിങ്കളാഴ്ച കാസര്‍കോട് നിന്നും ആരംഭിയ്ക്കും. കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ