2011, ജനുവരി 24, തിങ്കളാഴ്‌ച


സാമ്പത്തിക മേഖലയിലുള്ള വളര്‍ച്ച വിദ്യാഭ്യാസ രംഗത്ത് നേടാന്‍ കഴിഞ്ഞില്ല -മുല്ലപ്പള്ളി
Posted on: 24 Jan 2011



തൃക്കരിപ്പൂര്‍:രാജ്യത്തിന്റെ ആസൂത്രണത്തില്‍ പൂര്‍ണമായി വിജയിക്കാന്‍ കഴിയാത്തത് വിദ്യാഭ്യാസ മേഖലയില്‍ മാത്രമാണ് -കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജി.എസ്.ടി.യു ജില്ലാസമ്മേളനം തൃക്കരിപ്പൂര്‍ വി.പി.പി സ്മാരക ജി.വി.എച്ച്.എസ്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ തള്ളിക്കളഞ്ഞ് കേന്ദ്രനിരക്കിലുള്ള ശമ്പളം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കും. ജീവനക്കാരുടെ റിട്ടയര്‍മെന്റ് പ്രായം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പു അധ്യക്ഷനായി. എ.ജി.സി.ബഷീര്‍, കെ.വി.ഗംഗാധരന്‍, അഡ്വ. കെ.കെ.രാജേന്ദ്രന്‍, കരിമ്പില്‍ കൃഷ്ണന്‍, പി.കെ.ഫൈസല്‍, ഒ.എം.രാജന്‍, കെ.ശ്രീധരന്‍, പി.കുഞ്ഞിക്കണ്ണന്‍, കെ.യു.പ്രേമലത, സി.രവി, എം.രജീഷ്ബാബു, ടി.കെ.എവുജിന്‍, പി.വി.രമേശന്‍, പി.കെ.രഘുനാഥ്, ജി.കെ.ഗിരീഷ്, പ്രഭാകരന്‍ കരിച്ചേരി, രാഘവന്‍ കുളങ്ങര, എ.വി.രാജഗോപാലന്‍, എ.സി.അത്താവുള്ള എന്നിവര്‍ പ്രസംഗിച്ചു. വി.കൃഷ്ണന്‍ സ്വാഗതവും കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് അധ്യാപക പ്രകടനം നടന്നു. വിദ്യാഭ്യാസ സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. വി.എം.ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പൂര്‍വകാല അധ്യാപകരായ പി.ടി.ബാലകൃഷ്ണന്‍, പി.പി.ദാമോദരന്‍, കെ.വി.രാഘവന്‍, പത്മനാഭന്‍ പലേരി, ടി.വി.ബാലന്‍, കെ.വേണുഗോപാലന്‍, പി.നാരായണന്‍ അടിയോടി എന്നിവരെ ആദരിച്ചു. പി.വി.ഭാസ്‌കരന്‍, എന്‍.നാരായണന്‍ നമ്പൂതിരി, എ.ജെ.പ്രദീപ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സാംസ്‌കാരിക സായാഹ്നത്തില്‍ 'സാംസ്‌കാരിക കേരളത്തിന് മുഖം നഷ്ടപ്പെടുന്നോ' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ടി.കെ.എവുജിന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ബ്രിജേഷ്‌കുമാര്‍ വിഷയം അവതരിപ്പിച്ചു. കെ.വി.രാഘവന്‍, മോഡറേറ്ററായിരുന്നു. സി.പ്രദീപ്, ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു. അമര്‍നാഥ് കെ.ചന്തേര സ്വാഗതവും ടി.ധനഞ്ജയന്‍ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ.ശശി ഉദ്ഘാടനം ചെയ്തു. വി.കൃഷ്ണന്‍ അധ്യക്ഷനായി. ടി.എം.സദാനന്ദന്‍, സി.കെ.വസന്തകുമാര്‍, കെ.സരോജനി, എ.കെ.രമ, ബെറ്റിഎബ്രഹാം, എം.രാഘവന്‍, എ.വി.ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. സമാപന സമ്മേളനം തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.പത്മജ ഉദ്ഘാടനം ചെയ്തു. എന്‍.അജയകുമാര്‍ അധ്യക്ഷനായി. എ.പി.ഫല്‍ഗുനന്‍, പി.വി.കണ്ണന്‍ മാസ്റ്റര്‍, വി.എം.ശ്രീധരന്‍, കെ.വി.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.ജെ.ആന്‍ഡ്രൂസ് സ്വാഗതവും ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ