സിവില്‍ സര്‍വ്വീസ് വിദ്യാഭ്യാസ മോചനയാത്രയ്ക്ക് ഉജ്ജ്വല തുടക്കം | |||||||||||||||||||||||||||||
കാസര്‍കോട് : കേന്ദ്രശമ്പളവും, 2008 ജുലൈ ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യവും, ഇടക്കാല ആശ്വസവും, പെന്‍ഷന്‍ പ്രായവര്‍ദ്ധനവും അനുവദിക്കുക, നിയനമതട്ടിപ്പുകളും, വ്യാജ നിയമനങ്ങളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക, വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലെ വികലമായ പരിഷ്‌ക്കാരങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ)ന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് മോചനയാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സിവില്‍ സര്‍വ്വീസ് വിദ്യാഭ്യാസ മോചയ യാത്ര സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല, സെറ്റോ സംസ്ഥാന ചെയര്‍മാനും ജാഥാ ക്യാപ്റ്റനുമായ കൊട്ടാത്തല മോഹനന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട് കെ. വെളുത്തമ്പു അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. ശ്രീധരന്‍, പി.എ.അഷ്‌റഫലി, കെ. നീലകണ്ഠന്‍, പി.ജി. ദേവ്, ടി. വിനയദാസ്, കെ.പി.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഹരിഗോവിന്ദന്‍, സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ സമദ്, പാദൂര്‍ കുഞ്ഞാമു ഹാജി, ശിവകുമാര്‍, എ.അ്ബ്ദുല്‍ റസാഖ്, ഹക്കിം കുന്നില്‍, കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജേഷ് കുമാര്‍ ജോമോന്‍ ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.വി. രമേശന്‍ സ്വാഗതവും, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു. മോചനയാത്രയ്ക്ക് കുമ്പളയിലും, ഉദുമയിലും, മാന്തോപ്പ് മൈതാനിയിലും, തൃക്കരിപ്പൂരിലും സ്വീകരണം നല്‍കും. |
2011, ജനുവരി 3, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ