കാസര്‍കോട് ഉപജില്ല കലോത്സവത്തിന് കോളിയടുക്കം ഗവ.യുപി സ്‌കൂളില്‍ തുടക്കമായി | ||
കാസര്‍കോട് : കാസര്‍കോട് ഉപജില്ലാ കലോത്സവത്തിന് കോളിയടുക്കം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ തുടക്കമായി. ഇന്നു രാവിലെ മുതല്‍ 12 സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ ആരംഭിച്ചത്. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്നീ വിഭാഗങ്ങളില്‍ നിന്നായാണ് മത്സരം നടക്കുന്നത്. 305 ഇനങ്ങളിലായി ഏഴായിരം പ്രതിഭകള്‍ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ആദ്യദിവസമായ ഇന്ന് പ്രസംഗം, പദ്യംചൊല്ലല്‍, കടങ്കഥ, കഥാരചന, കവിതാരചന, ഉപന്യാസം, ചിത്രരചന, കാര്‍ട്ടൂണ്‍, ഖുറാന്‍ പാരായണം, തര്‍ജ്ജ്മ, കഥപയറ്റ്, പോസ്റ്റര്‍ നിര്‍മ്മാണം, പ്രശ്‌നോത്തരി, ഗദ്യവായന, പഥകേളി, ക്യാപ്ഷന്‍ രചന തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്. |
2011, നവംബർ 19, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ