സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍
Posted on: 11 Nov 2011
തൃശൂര്‍: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2012 ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയാണ് സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി.
നഗരത്തിലെ വിവിധ വേദികളിലായി മത്സരയിനങ്ങള്‍ നടക്കും. ഈ വര്‍ഷം മുതല്‍ കേരളനടനം എന്ന ഇനം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ