2011, നവംബർ 14, തിങ്കളാഴ്‌ച

ജില്ലാ ശാസ്ത്രമേള നാളെ തുടങ്ങും
Posted on: 15 Nov 2011


കാഞ്ഞങ്ങാട്: കാസര്‍കോട് റന്യൂ ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള 16, 17, 18 തീയതികളില്‍ കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 16ന് 10.30ന് റജിസ്‌ട്രേഷന്‍ തുടങ്ങും. 11 മണിക്ക് പ്രാദേശിക ചിത്രരചന നടക്കും. രണ്ടുമണിക്ക് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്യും. 17ന് 9.30ന് പ്രവൃത്തിപരിചയമേള, ഗണിതശാസ്ത്ര, ഐ.ടി. മേള എന്നിവയും 18ന് സാമൂഹികശാസ്ത്രമേള, ശാസ്ത്രമേള എന്നിവയും നടക്കും. 18ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്യും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ