2011, നവംബർ 14, തിങ്കളാഴ്‌ച

കാസര്‍കോട് ഉപജില്ലാ കായികമേള തുടങ്ങി
Posted on: 15 Nov 2011


കാസര്‍കോട്:ഉപജില്ലാ കായികമേള ഉളിയത്തടുക്ക ഷിറിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ ആരംഭിച്ചു. 115 സ്‌കൂളുകളാണ് മത്സരിക്കുന്നത്. 30 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ മത്സരമാണ് തിങ്കളാഴ്ച നടന്നത്. ചൊവ്വാഴ്ച യു.പി. മത്സരങ്ങളും ബുധനാഴ്ച എല്‍.പി. മത്സരങ്ങളും നടക്കും.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനംചെയ്തു. മധൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.മാധവ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.രവീന്ദ്രനാഥന്‍ പതാക ഉയര്‍ത്തി. എസ്.രവീന്ദ്ര റായ്, ഷാഫി പുളിക്കൂര്‍, യു.എ.അലി, എസ്.ലീലാമണി, പി.എം.അബ്ദുള്‍ഖാദര്‍, പി.ലക്ഷ്മി, ഫാത്തിമത്ത് ജംഷീന എന്നിവര്‍ സംസാരിച്ചു. കെ.മോഹനന്‍ സ്വാഗതം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ